ഖലീഫ;പൃഥ്വിരാജും മറ്റ് പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ലണ്ടനിലേക്ക്

alternatetext

പൃഥ്വിരാജും ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഖലീഫയിലെ മറ്റ് പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ലണ്ടനിലേക്ക്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14 ന് ആണ് പൃഥ്വിരാജും ഖലീഫ ടീമും ലണ്ടനിലെത്തുന്നത്. ലണ്ടനിലെ സെന്റ് ജോൺസ് ഹൈഡ് പാർക്കിൽ വൈകുന്നേരം 5 മണി മുതലാണ് പ്രൊമോഷണൽ ഇവന്റ് അരങ്ങേറുന്നത്.

alternatetext

മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ഖലീഫയിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. മാളവിക ശർമ്മയാണ് നായിക. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ രചന നിർവ്വഹിക്കുന്നത് ജിനു.വി.എബ്രഹാമാണ്.