പ്ലൂട്ടോ’ ഇന്നു തിയേറ്ററുകളിലെത്തുന്നു

alternatetext

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ത്താഫ് സലീം – നീരജ് മാധവ് ചിത്രം ‘പ്ലൂട്ടോ’ ഇന്ന് തിയേറ്ററുകളിലെത്തുന്നു. റിലീസിനോടനുബന്ധിച്ച്‌ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് വിവിധ ഓണ്‍ലൈൻ ആപ്പുകള്‍ വഴി കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഭൂമിയിലെത്തുന്ന ഏലിയന്റെയും അതിന്റെ സൂപ്പർ പവറുകള്‍ കണ്ടെത്താൻ ശ്രമിക്കുന്ന യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്.

alternatetext

വ്യത്യസ്തമായ ഏലിയൻ ഗെറ്റപ്പിലെത്തുന്ന അല്‍ത്താഫും മേക്കോവറിലൂടെ അജു വർഗീസും പ്രേക്ഷകർക്ക് തിയേറ്ററില്‍ ചിരിവിരുന്നൊരുക്കും. ആർഷ ബൈജു, വിനീത് തട്ടില്‍, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറില്‍ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വൻ വിഎഫ്‌എക്സ് രംഗങ്ങളും പ്രോസ്‌തെറ്റിക്‌സും ഹൈലൈറ്റായ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.