വിശാല്‍ നായകനായ ‘മകുടം’ തിയറ്ററുകളിലേക്ക്

alternatetext

തെന്നിന്ത്യൻ താരം വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മകുടം’ ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്നു. വിനായക ചതുർത്ഥിയോടനുബന്ധിച്ച്‌ വൃദ്ധന്റെ വേഷത്തിലുള്‍പ്പെടെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള വിശാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പുറത്തുവന്ന ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും വൻ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

alternatetext

ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-ാമത് ചിത്രമായ ‘മകുടം’, വിശാലിന്റെ കരിയറിലെ 35-ാമത് ചിത്രം കൂടിയാണ്. വിശാല്‍ തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരു പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തില്‍ ദുഷാര വിജയനാണ് നായികയായെത്തുന്നത്.

2023-ലെ സൂപ്പർഹിറ്റ് ചിത്രം ‘മാർക്ക് ആന്റണി’ക്ക് ശേഷം ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിക്കുന്ന വിശാല്‍ ചിത്രമാണിത്