
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള ദളപതി വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജന നായകൻ’ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുന്നു. ജൂണ്‍ 23-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആരാധകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പ് ലഭിച്ചെങ്കിലും, തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്നാല്‍ വിമർശനങ്ങള്‍ക്കിടയിലും ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 217.48 കോടി രൂപ സ്വന്തമാക്കിയതായി സാക്നില്‍ക്ക് വ്യക്തമാക്കുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. വിജയ്യുടെ മുൻകാല ഹിറ്റ് സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവർ അതിഥി താരങ്ങളായി എത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച ചിത്രത്തിന് സത്യൻ സൂര്യൻ ഛായാഗ്രഹണവും അനില്‍ അരശ് ആക്ഷൻ രംഗങ്ങളും ഒരുക്കിയിരിക്കു



