
മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് ആഗസ്റ്റ് 7ന് ശ്രദ്ധാകേന്ദ്രം. ഒപ്പം മോഹൻലാല്‍ അതിഥിതാരമായും. ഓട്ടംതുള്ളല്‍, കരിമ്പടം, അന്യഭാഷാചിത്രമായ ഡിസി എന്നിവയാണ് മറ്റു റിലീസുകള്‍. വിസ്മയ മോഹൻലാല്‍ അഭിനയ തുടക്കം കുറിക്കുന്ന തുടക്കം മലയാള സിനിമാലോകം ഉറ്റു നോക്കുന്നു, കുടുംബ ചിത്രം എന്ന വിശേഷണം നേടുന്ന തുടക്കം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു.

2018 എന്ന ബ്ളോക് ബസ്റ്ററിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന തുടക്കത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നു. സായ്കുമാർ, മനോജ് കെ. ജയൻ, കെ.ബി.ഗണേശ്കുമാർ, ബോബി കുര്യൻ,ചിപ്പി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ജോമോൻ ടി.ജോണ്‍ ഛായാഗ്രഹണം നിർവഹിക്കുന്നു. ജൂഡ് ആന്തണിയും ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതം പകരുന്നു.
നർമ്മ മൂഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഓട്ടംതുള്ളല്‍ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, വിജയരാഘവൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൻതാര നിര അണിനിരക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മോഹൻ നെല്ലിക്കാട് നിർമ്മിക്കുന്നു. രചന ബിനു ശശിറാം.
അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കരിമ്പടം അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്നു. തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് നായകനാവുന്ന ആദ്യചിത്രം എന്ന നിലയില്‍ ഡിസി വൻ പ്രതീക്ഷ നല്‍കുന്നു. വയലസ് നിറഞ്ഞ ഡിസിയില്‍ വാമിഖഗബ്ബി ആണ് നായിക.ധനുഷ് നായകനായ ക്യാപ്ടർ മില്ലർ ഒരുക്കി ദേശീയ അംഗീകാരം നേടിയ അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി നിർമ്മിക്കുന്നത് സണ്‍പിക്ചേഴ്സാണ്



