വിസിറ്റര്‍ ചിത്രീകരണം തുടങ്ങി

alternatetext

ർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റർ ഹാളില്‍ നടത്തി.

alternatetext

ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച്‌ ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ കർമം നിർവഹിച്ചപ്പോള്‍ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റില്‍ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു.

മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവല്‍, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

റിലീസായ നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഔറിക ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നീതു മാത്യു എഴുതുന്നു.

ഇഎംകെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-നിധിൻ രാജ് അറോള്‍, കോ പ്രൊഡ്യൂസേഴ്സ്-അനൂപ് ഹോർമിസ്, അനില്‍ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്-റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ- സജീവ് ചന്തിരൂർ, ഫൈനല്‍ മിക്സ്-എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനില്‍ ഏബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർഒ-എ.എസ്. ദിനേശ്.