‘ഡോസ്’ ഒടിടിയിലേക്ക്

alternatetext

ഴിഞ്ഞ മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തി നിരൂപക പ്രശംസ നേടിയ മെഡിക്കല്‍ ത്രില്ലർ ചിത്രം ‘ഡോസ്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.

alternatetext

ജൂലൈ 10 മുതല്‍ പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എ.പി ഇന്റർനാഷണല്‍ സൗത്ത് സിനിമാസ്, ലയണ്‍സ്‌ഗേറ്റ് പ്ലേ, ആഹാ എന്നിവയിലൂടെ ചിത്രം ഡിജിറ്റല്‍ സ്ട്രീമിങ് ആരംഭിക്കും. അഭിലാഷ് ആർ. നായർ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളുമാണ് സിനിമയുടെ പ്രമേയം. ലോകമെമ്പാടും നടക്കുന്ന യഥാർത്ഥ മെഡിക്കല്‍ ക്രൈമുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മലയാളത്തില്‍ അപൂർവ്വമായി മാത്രം എത്താറുള്ള മെഡിക്കല്‍ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ‘ഡോസ്’, മികച്ച മേക്കിങ് കൊണ്ടും അപ്രതീക്ഷിതമായ ക്ലൈമാക്സ് ട്വിസ്റ്റുകള്‍ കൊണ്ടും തീയേറ്ററുകളില്‍ വലിയ സസ്പെൻസ് എക്സ്പീരിയൻസ് നല്‍കിയിരുന്നു. മിസ്ട്രിയും ഇമോഷനും സസ്പെൻസും കൃത്യമായി സമന്വയിപ്പിച്ചതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറില്‍ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, ദൃശ്യ രഘുനാഥ്, ജഗദീഷ്, അശ്വിൻ കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ അങ്കിത് ത്രിവേദിയാണ്. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, വില്‍സണ്‍ പിക്ചേഴ്സ്, കുര്യൻ സി. മാത്യു എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.