alternatetext

‘വെറുമൊരു പൊലീസുകാരനല്ല സേതുരാജൻ’; ഒടിടിയില്‍ അരങ്ങേറ്റം കുറിച്ച്‌ പ്രഭുദേവ

alternatetext
alternatetext

വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച്‌ നടൻ പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ സേതുരാജൻ ഐപിഎസിലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കുന്നത്.

alternatetext

പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയില്‍ ആണ് സേതുരാജൻ ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്.

2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. “സേതുരാജൻ ഐപിഎസ് വെറുമൊരു പൊലീസുകാരനല്ല; കടമയുടെയും സ്വത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടുങ്കാറ്റില്‍ അകപ്പെട്ട ഒരു മനുഷ്യനാണ്. ഞാൻ മുൻപ് ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്നെല്ലാം വളരെ ചലഞ്ചിങ് ആയിട്ടുള്ള വേഷമാണ് ഇത്.

ഈ കഥ സമയോചിതം മാത്രമല്ല, അത്യാവശ്യവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സോണി ലിവ് എല്ലായ്പ്പോഴും ധീരവും വേരൂന്നിയതുമായ കഥപറച്ചിലിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഈ പരമ്ബരയും അത്തരത്തിലൊന്നാണ്.” – പ്രഭുദേവ പറഞ്ഞു. എന്നാല്‍ സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല.

അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കത്തനാരിലും പ്രധാന വേഷത്തില്‍ പ്രഭുദേവ എത്തുന്നുണ്ട്. 21 വർഷങ്ങള്‍ക്ക് ശേഷം വടിവേലുവിനൊപ്പം ഒന്നിക്കുന്ന സിനിമയും പ്രഭുദേവയുടേതായി ഒരുങ്ങുന്നുണ്ട്.

സാം റോഡറിക്‌സിന്റെ സംവിധാനത്തില്‍ ദുബൈയിലെ കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന നാലാമത്തെ സിനിമയിലാണ് പ്രഭുദേവ വടിവേലു കോമ്ബോ വീണ്ടും ഒന്നിക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം ‘എങ്കള്‍ അണ്ണ’യിലാണ് ഇവർ ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.