
തീയറ്ററില്‍ മിസ്സ് ആയ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇറങ്ങുന്നതിനായി കാത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും.

ഇതാ ഈ ആഴ്ചയില്‍ അത്തരത്തില്‍ ഇറങ്ങിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കിയാലോ ?
മീശ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മീശ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘മീശ’ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്ങിന് എത്തിയത്. സെപ്റ്റംബർ 12 മുതല്‍ ചിത്രം മനോരമ മാക്‌സില്‍ ലഭ്യമാണ്.ഫൂട്ടേജ്
മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ‘ഫൂട്ടേജ്’ SUN NXTല്‍ കാണാം. മഞ്ജു വാര്യർക്ക് ഒപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കൂലി
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘കൂലി’ ഇതാ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇനി കാണാം. രജനീകാന്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ തുടങ്ങിയ വലിയ നിരയും ചിത്രത്തിലുണ്ട്.
സയ്യാരാ
അഹാൻ പാണ്ഡേ, അനീത് പദ്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂറി സംവിധാനം ചെയ്ത സയ്യാരാ നെറ്റ്ഫ്ളിക്സില്‍ കാണാം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രമാണിത്.
പൊയ്യാമൊഴി
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേല്‍, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത ചിത്രമാണ് പൊയ്യാമൊഴി മനോരമ മാക്സില്‍ കാണാം.
കോലാഹലം
റഷീദ് പറമ്ബില്‍ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം മനോരമ മാക്സില്‍ കാണാം. സന്തോഷ് പുത്തൻ, കുമാർ സുനില്‍, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
തേറ്റ
അമീർ നിയാസിനെ നായകനാക്കി റെനീഷ് യൂസഫ് കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ തേറ്റ മനോരമ മാക്സില്‍ കാണാം. സംവിധായകൻ എം ബി പത്മകുമാർ, ശരത് വിക്രം, അജീഷ പ്രഭാകർ, ഭദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സു ഫ്രം സോ
കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ ജിയോ ഹോട്സ്റ്റാറില്‍ കാണാം. ജെ.പി തുമിനാട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തുമിനാട് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും.ഷാനില്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.




