
‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റില്‍ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്ബിളി’ക്കും ശേഷം ജോണ്‍പോള്‍ ജോർജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആശാൻ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും നർമ്മത്തില്‍ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്ബതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഉത്രാട ദിനത്തില്‍ ഇന്ദ്രൻസ് കഥകളി വേഷത്തില്‍ എത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ഗപ്പി സിനിമാസിൻറെ പുതിയ ചിത്രത്തിലെ ഇന്ദ്രൻസിൻറെ ലുക്കാണ് ഇതെന്ന തരത്തില്‍ ചർച്ചകള്‍ സിനിമാഗ്രൂപ്പുകളിലടക്കം നടന്നിരുന്നു. ഇപ്പോഴിതാ ഇന്ന് ‘ആശാൻ’ ടൈറ്റില്‍ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ പ്രധാന അഭിനേതാക്കള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പക്ഷേ പോസ്റ്ററില്‍ പുറത്തുവിട്ടിട്ടില്ല.
ജോണ്‍പോള്‍ ജോർജ്ജ്, അന്നം ജോണ്‍പോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കള്‍. ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റർ: കിരണ്‍ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജശേഖരൻ, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോർജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആൻറോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കണ്ട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റില്‍സ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻടല്‍ പിക്ചേഴ്സാണ് വിതരണം. ഫാർസ് ഫിലിംസാണ് ഓവർസീസ് പാർട്നർ. വിഷ്വല്‍ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്




