
സിദ്ധാർഥ് നായകനായി എത്തിയ ചിത്രമാണ് ‘ത്രീ ബിഎച്ച്‌കെ’. ശ്രീ ഗണേഷ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ജൂലൈ നാലിനാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ത്രീ ബിഎച്ച്‌കെ ഒടിടിയിലേക്ക് എത്തുകയാണ്.
ചിത്രം ഇന്ന് മുതല്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാനാകുമെന്നാണ് പ്രതീക്ഷ. ബോക്സ് ഓഫീസില്‍ നിന്ന് 12 കോടിയോളമാണ് സിനിമ നേടിയത്. ചിത്രത്തിലെ ശരത്കുമാറിന്റെയും സിദ്ധാർത്ഥിന്റെയും പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.
ഒരു പുതിയ വീട് വാങ്ങാനായി മിഡില്‍ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ കഥ എല്ലാ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നും സിനിമയിലെ ഇമോഷണല്‍ സീനുകള്‍ പ്രേക്ഷകരെ ആഴത്തില്‍ സ്പർശിക്കുമെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ദുല്‍ഖർ സല്‍മാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്.
ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാർ, യോഗി ബാബു, സുബ്ബു പഞ്ചു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശാന്തി ടാക്കീസിന്റെ ബാനറില്‍ അരുണ്‍ വിശ്വയാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.




