alternatetext

മുല്ലശ്ശേരി രാജഗോപാലും ബേബിയുമായി മുകേഷും ആശാ ശരത്തും; “മെഹ്ഫില്‍’ ഫസ്റ്റ്ലുക്ക്

alternatetext
alternatetext

ജയരാജ് സംവിധാനംചെയ്യുന്ന മെഹ്ഫില്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ പ്രശസ്തരായ നടീനടന്മാരും അണിയറ പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്.ദേവാസുരത്തിലെ മോഹൻലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്‍റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു.

alternatetext

സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശേരി രാജഗോപാലിന്‍റെ വീട്ടില്‍ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കല്‍ നേരില്‍ കണ്ട് ജയരാജിന്‍റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു സംഗീതരാവിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് മെഹ്ഫില്‍.

മുല്ലശേരി രാജഗോപാലനായി പ്രശസ്ത നടൻ മുകേഷ് അഭിനയിക്കുന്നു. ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.

ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയൻ, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാല്‍, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായണ്‍, ജി.വേണുഗോപാല്‍, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ഡോക്ടർ മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന മെഹ്ഫില്‍ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാഹുല്‍ ദീപ് നിർവഹിക്കുന്നു.

കൈതപ്രം രചിച്ച്‌ ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായണ്‍, ജി.വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം, ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ. സത്യം ഓഡിയോസാണ് പാട്ടുകള്‍ റിലീസ് ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേമചന്ദ്രൻ പുത്തൻചിറ, രാമസ്വാമി നാരായണസ്വാമി. എഡിറ്റിംഗ് – വിപിൻ മണ്ണുർ, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് – ലിബിൻ മോഹൻ, വസ്ത്രലങ്കാരം-കുമാർ എടപ്പാള്‍, സൗണ്ട് – വിനോദ് പി. ശിവറാം, കളർ-ബിപിൻ വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ-സജി കോട്ടയം. ഓഗസ്റ്റ് എട്ടിന് മെഹ്ഫില്‍ തിയേറ്ററുകളിലെത്തും. പിആർഒ-എ.എസ്. ദിനേശ്.