രജനികാന്തിന്റെ 75-ാം പിറന്നാള്‍ ദിനത്തില്‍ അണ്ണാമലൈ റീ റിലീസ്

alternatetext

സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ 75-ാം പിറന്നാള്‍ ദിനമായ ഡിസംബർ 12ന് ബ്ളോക് ബസ്റ്റർ ചിത്രം അണ്ണാമലൈ റീ റിലീസ് ചെയ്യും.

alternatetext

തമിഴ്നാടിനെ ആഘോഷതിമിർപ്പിലാക്കിയ രജനി ചിത്രങ്ങളിലൊന്നാണ് അണ്ണാമൈല. 1992 ജൂണ്‍ 27ന് സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത അണ്ണാമലൈ 33 വർഷത്തിനുശേഷമാണ് റീ റിലീസിന് എത്തുന്നത്.

എല്ലാ അർത്ഥത്തിലും കൊമേഴ്സ്യല്‍ എന്റർടെയ്നറായ അണ്ണാമലൈയില്‍ ഖുശ്ബു ആണ് നായിക. ശരത് ബാബു, രാധാ രവി, നിഴലുകള്‍ രവി, മനോരമ എന്നിവരാണ് മറ്റു താരങ്ങള്‍. 1972 ല്‍ പുറത്തിറങ്ങിയ രാകേഷ് റോഷന്റെ ഹിന്ദി ചിത്രം ഖുദ്ഗർസിന്റെ റീമേക്കാണ്. തിയേറ്ററുകളില്‍ 175 ദിവസം പ്രദർശിപ്പിക്കുകയും ചെയ്തു.

ഏതൊരു രജനി ആരാധകനോടും താരത്തിന്റെ പ്രിയ സിനിമ ഏതെന്ന ചോദ്യത്തിന് അണ്ണാമലൈ എന്നായിരിക്കും മറുപടി. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. ഗാനങ്ങള്‍ വൈരമുത്തുവും സംഗീതം ദേവയുമാണ്. ‘വന്തേന്ത പാല്‍ക്കാരൻ’ എന്ന ഗാനം ഇപ്പോഴും തമിഴിന്റെ ചുണ്ടിലുണ്ട്.