കീര്‍ത്തി സുരേഷിന്റെ റിവോള്‍വര്‍ റീത്ത ആഗസ്റ്റ് 27ന്

alternatetext

കീർത്തി സുരേഷ് നായികയായി കെ. ചന്ദ്രു രചനയും സംവിധാനവും നിർവഹിക്കുന്ന റിവോള്‍വർ റീത്ത ആഗസ്റ്റ് 27ന് റിലീസ് ചെയ്യും.

alternatetext

രാധിക ശരത്കുമാറും നിർണായക വേഷത്തില്‍ എത്തുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒ ടി ടി അവകാശം സ്വന്തമാക്കി.

ഡാർക് കോമഡി ആക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സുനില്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍.

നിർമ്മാണം സുധൻ സുന്ദരം, ജഗദീഷ് പളനിസ്വാമി, ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിംഗ് പ്രവീണ്‍.

ബേബി ജോണ്‍ ആണ് കീർത്തി സുരേഷിന്റേതായ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ബേബി ജോണ്‍ ബോക്സ് ഒാഫീസില്‍ കനത്ത തിരിച്ചടി നേരിട്ടു.