
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്ബാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ സംവിധാനം ചെയ്യുന്നു.നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാന വേഷത്തില്‍ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം മേയ് 23 ന് തിയേറ്രറില്‍ എത്തും.
ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങള്‍, വിനോദ്എ.കെ, മാത്യു വർഗീസ്, സുനില്‍ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം : അൻസാർ ഷാ, സംഗീതം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനില്‍ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് . മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറി ല്‍ ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. വിതരണം മാജിക് ഫ്രെയിംസ്, അഡ്വെർടൈസിംഗ് : ബ്രിങ്ഫോർത്ത്, പി. ആർ. ഒ : പ്രതീഷ് ശേഖർ.




