ഹൊറര്‍ പ്രേമികളുടെ ഇഷ്ട ചിത്രം വടക്കൻ ഒടിടിയില്‍ കാണാം

alternatetext

ഹൊറർ പ്രേമികളുടെ ഇഷ്ടം കവർന്ന സൂപ്പർനാച്ചുറല്‍ ഹൊറർ ത്രില്ലർ ‘വടക്കൻ’ ഒടിടിയില്‍ എത്തി. നവാഗതനും ബോംബെ മലയാളിയുമായ സജീദ് എ സംവിധാനം ചെയ്ത ചിത്രത്തില്‍ കിഷോർ, സ്വാതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

alternatetext

ശ്രുതി, മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചത്. ഉണ്ണി ആർ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി. സംഗീതം ബിജിപാല്‍.

78-ാമത് സലേർനോ ഇൻ്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പർ നാച്വറല്‍ ത്രില്ലർ ചിത്രമായും ‘വടക്കൻ’ മാറിയിരുന്നു. ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചർ ഫിലിമായും ‘വടക്കൻ’ തിരഞ്ഞെടുക്കപ്പെട്ടു.

ഛായാഗ്രഹണം കെയ്കോ നകഹാര ജെഎസ്സി, സൗണ്ട് ഡിസൈൻ റസൂല്‍ പൂക്കുട്ടി, എഡിറ്റിംഗ് സൂരജ് ഇ. എസ്, സംഗീതം ബിജിബാല്‍ എന്നിവർ നിർവ്വഹിച്ചു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.