
ദുല്‍ഖർ സല്മാൻ നായകനായി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോർസെ
ചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിർമിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘കാന്ത’.

തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുല്‍ഖർ സല്മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധനേടിയ തമിഴ് സംവിധായകൻ ആണ് സെല്‍വമണി സെല്‍വരാജ്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖർ സല്മാൻ, ഭാഗ്യശ്രീ ബോർസെ എന്നിവരോടൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്ബനികള്‍ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാന്തയ്ക്കുണ്ട്. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്ബര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുല്‍ഖർ സല്മാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നുള്ള ഈ കൂട്ടുകെട്ടാണ് പ്രധാന ഹൈലൈറ്റ്. ചിത്രത്തിന്റെ ട്രെയിലറും കൂടുതല്‍ വിശദാംശങ്ങളും വരും മാസങ്ങളില്‍ വെളിപ്പെടുത്തും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.




