
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലെത്തുന്ന തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഖില്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരമെത്തുന്നത്. ‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്.ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് കാണിക്കുന്ന ട്രെയിലർ അടുത്തിടെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയിരുന്നു. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്




