alternatetext

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പര്‍ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതല്‍ ZEE5ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

alternatetext
alternatetext

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റല്‍ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ ഒ ടി ടി പ്ലാറ്റ്ഫോമായ ZEE5 വഴി ജനുവരി 31 മുതല്‍ ലോകമെമ്ബാടുമുള്ള പ്രേക്ഷകരുടെ കൈത്തുമ്ബില്‍ ചിത്രം എത്തും.ബിഗ് ബജറ്റില്‍ തിയേറ്ററുകളില്‍ പ്രകമ്ബനം കൊള്ളിച്ച ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,വിനയ്റോയ്,മന്ദിര ബേബി,അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്.

alternatetext

ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്ബതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളില്‍ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകള്‍ വിട്ടത്.പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തി ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കുന്ന അഖില്‍ പോള്‍ അനസ് ഖാൻ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്ബൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്.50 കോടിയില്‍ പരം മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആക്ഷൻ രംഗങ്ങള്‍ തന്നെയായിരുന്നു മുഖ്യ ആകർഷണം. ക്ലൈമാക്സ് രംഗത്തിലെ ഫ്ലൈറ്റ് ഫ്ലൈറ്റ് രംഗങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 31 മുതല്‍ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.സീ5 പി ആർ ഓ : വിവേക് വിനയരാജ്