alternatetext

ബിബിൻ ജോര്‍ജ് ചിത്രത്തിന് ക്ലാപ്പടിച്ച്‌ തിരുവഞ്ചൂര്‍ രാധകൃഷ്ണനും ചാണ്ടി ഉമ്മനും

alternatetext
alternatetext

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് കോട്ടയം പനച്ചിക്കാട് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ സ്വിച്ചോണ്‍ കർമവും ചാണ്ടി ഉമ്മൻ ഫസ്റ്റ്ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിന് തു‌ടക്കമായത്. നീല്‍സിനിമാസ്, സൂര്യ ഭാരതിക്രിയേഷൻസിന്‍റെ ബാനറില്‍ മനോജ് കുമാർ കെ.പി., ഷാജി കെ. ജോർജ്, ഷിജു കെ.ടോം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

alternatetext

കോ- പ്രൊഡ്യൂസേർസ്- ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടില്‍, സഞ്ജു നെടുംകുന്നേല്‍. ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നല്‍കുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്‍റിക്ക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഷൈൻ ടോം ചാക്കോയും ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേല്‍, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശല്‍, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- രാഹുല്‍ കല്യാണ്‍. ഗാനങ്ങള്‍ – വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കല്‍, സംഗീതം -സ്റ്റില്‍ജു അർജുൻ. ഛായാഗ്രഹണം – മെല്‍വിൻ കുരിശിങ്കല്‍, കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി. കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ.

പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കണ്‍ട്രോളർ – ദിലീപ് ചാമക്കാല. കോട്ടയം, ഏറ്റുമാനൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ വാഴൂർ ജോസ്.