alternatetext

റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

alternatetext
alternatetext

റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സനൂബ് കെ യൂസഫാണ്.

alternatetext

നടൻ ദുല്‍ഖർ സല്‍മാൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജോമോൻ ജോണ്‍, ലിൻ്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് ഒരു ഫാമിലി കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ ബബ്ലു അജു, സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, എഡിറ്റർ അഭിഷേക് ജിഎ എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ സാങ്കേതിക ടീം.