alternatetext

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു
alternatetext
alternatetext

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ നായികയായി എത്തുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും ജീത്തു ജോസഫും ഒരുമിക്കുന്നത്. ഇൗവർഷം അവസാനം ചിത്രീരണം ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്തിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസുമായി ജീത്തു ജോസഫ് കൈകോർക്കുന്നതും ആദ്യമാണ്.

alternatetext

മോഹൻലാല്‍ പൃഥ്വിരാജ് ചിത്രം എമ്ബുരാനില്‍ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. ലൂസിഫറിന്റെ തുടർച്ചയായ എമ്ബുരാനില്‍ പ്രിയദർശിനി രാംദാസ് കൂടുതല്‍ ശക്തയാണ്. തമിഴില്‍ രജനികാന്തിന്റെ വേട്ടയ്യൻ, വിജയ് സേതുപതി, സുരി ചിത്രം വിടുതലൈ 2 ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ അന്യഭാഷാ ചിത്രങ്ങള്‍.

ചിത്രസംയോജകൻ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് ആണ് ചിത്രീകരണം പൂർത്തിയായ മഞ്ജുവാര്യർ ചിത്രം. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയില്‍ മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ഫൂട്ടേജ്. ഒ.ടി ടി റിലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിശാഖ് നായർ, ഗായത്രി അശോക്, നഞ്ചിയമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സുഷിൻ ശ്യാം ആണ് സംഗീതവും പശ്ചാത്തല സംഗീതവും.