ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും

ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും
alternatetext

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നല്‍കി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമണ്‍ പോറ്റിയെന്നാക്കാൻ അപേക്ഷ സമർപ്പിച്ചു. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. പുഞ്ചമണ്‍ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ കോടതിയില്‍ ഹർജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കള്‍ കൂട്ടിച്ചേർത്തു.

alternatetext

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നാളെ മറുപടി നല്‍കാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം.