‘കരാട്ടെ ചന്ദ്രൻ’ ,ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം

'കരാട്ടെ ചന്ദ്രൻ' ,ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം
alternatetext

കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകൻ . മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയി പ്രവർത്തിച്ച റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് .ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ ഫഹദ് എത്തുന്നു.

alternatetext

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗിരീഷ്‌ എ. ഡി സംവിധാനം ചെയ്ത പ്രേമലു മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസില്‍ മുന്നേറുന്നു. പ്രധാനവേഷങ്ങളില്‍ എത്തിയത് നസ്ലിനും മമിത ബൈജുവും ആയിരുന്നു. എന്നും മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകർക്ക് നല്‍കിയ ഭാവനാ സ്റ്റുഡിയോസ് ‘കരാട്ടെ ചന്ദ്ര’നിലൂടെയും ആ മേന്മ നിലനിറുത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.പി.ആർ. ഒ: ആതിര ദില്‍ജിത്ത്