alternatetext

ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു

ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു
alternatetext
alternatetext

ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് , ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്ബലനടയില്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ചെയ്തു.വിവാഹ കാഴ്ചയുമായുള്ളതാണ് പോസ്റ്റര്‍.വരനായി ബേസിലും വധുവായി അനശ്വര രാജനും.

alternatetext

നിഖില വിമല്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്‌വാൻ, പി. പി കുഞ്ഞികൃഷ്ണൻ , മനോജ്‌ കെ യു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോര്‍ എന്റര്‍ടെയ്ൻമെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി. വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്
നീരജ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രചന ദീപു പ്രദീപ്.സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം,എഡിറ്റര്‍ ജോണ്‍ കുട്ടി. പി.ആര്‍. ഒ എ. എസ് ദിനേശ്.