alternatetext

യുദ്ധത്തിന് ഒരുങ്ങി മോഹൻലാല്‍ വൃഷഭ ഒക്ടോബർ 16ന്

alternatetext
alternatetext

മോഹൻലാല്‍ നായകനായ പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഒക്ടോബർ 16ന് റിലീസ് ചെയ്യും. യോദ്ധാവിന്റെ വേഷത്തില്‍ നില്‍ക്കുന്ന മോഹൻലാലിന്റെ ചിത്രവുമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

തന്റെ മുന്നിലെ വാളിന് മുകളില്‍ കൈ വച്ച്‌ നില്‍ക്കുന്ന മോഹൻലാല്‍ ഒരു ശക്തമായ മറുപടി കൂടി നല്‍കുന്നു. ഒരു ഇതിഹാസ ചിത്രമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന വൃഷഭ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്നു. പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നതാണ് വൃഷഭ. ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്കാരം എന്നും വിശേഷിപ്പിക്കാം.

ഇമോഷണല്‍ രംഗങ്ങള്‍ക്കൊപ്പം ബ്രഹ്മാണ്ഡ ക്യാൻവാസില്‍ ഒരുങ്ങുന്ന യുദ്ധരംഗങ്ങള്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. കണക്‌ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നീ ബാനറില്‍ ശോഭ കപൂർ, എക്താ ആർ. കപൂർ, സി.കെ. പദ്മകുമാർ, വരുണ്‍ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, വിശാല്‍ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആർ.ഒ. ശബരി.