alternatetext

മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ

alternatetext
alternatetext

മൂക്കിന് പരിക്കുപറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മുംബൈയിലെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയില്‍ വിമാനമിറങ്ങി ഷാരൂഖ് ഖാൻ. സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെയാണ് പുറത്തു വന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നുമായിരുന്നു റിപ്പോര്‍ട്ട്.

alternatetext

എന്നാല്‍ ഈ വാര്‍ത്തകള്‍ക്കിടെ പങ്കാളി ഗൗരിക്കും മകൻ അബ്രാമിനുമൊപ്പം ഷാരൂഖിനെ മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടത് ആരാധകര്‍ക്ക് ആശ്വാസമായി. ഷാരൂഖിന് അപകടം പറ്റിയതായുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍ പിടിഐയോട് സ്ഥിരീകരിച്ചു. മൂക്കിന് പരിക്ക് പറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇന്ന് പുലര്‍ച്ചെയാണ് ഷാരൂഖ് മടങ്ങിയെത്തിയത്. നിരവധി ആരാധകരാണ് താരത്തിന്റെ സുഖവിവരങ്ങള്‍ തിരക്കി രംഗത്ത് എത്തുന്നത്.