
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്ത്.’സർവ്വം മായ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുന്നത് എന്നാണ് പോസ്റ്റർ നല്കുന്ന സൂചന.

നെറ്റിയില്‍ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നില്ക്കുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.
ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സർവ്വം മായ. സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യനോടൊപ്പം നിവിൻ പോളി ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, അല്‍ത്താഫ് സലീം, മധു വാര്യർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിർഹിച്ചിരിക്കുന്നതും അഖില്‍ സത്യൻ തന്നെയാണ്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരണ്‍ വേലായുധൻ, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണൻ, എക്സി. പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരണ് മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആർ.ഓ: ഹെയിൻസ്.




