alternatetext

ഗബ്രിയുടെ ഫൈറ്റ് ദ നൈറ്റ്’ നൈറ്റ് റൈഡേഴ്‌സ് ആദ്യ ഗാനം

alternatetext
alternatetext

മാത്യു തോമസിനെ നായകനാക്കി എഡിറ്റർ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് ‘ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്.

alternatetext

‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരില്‍ ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ്’ ആന്തം എന്ന രീതിയിലാണ് ഗാനം പുറത്തിറങ്ങിയത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് പാട്ടിന്. വരികള്‍ രചിച്ചതും ഗബ്രി തന്നെയാണ്. ഈണം പകർന്നത് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ ചേർന്നാണ്.മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനില്‍ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ടി സീരീസ് സൗത്ത് ആണ് മ്യൂസിക് അവകാശം സ്വന്തമാക്കിയത്.പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി എന്നിവരാണ് രചന,ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫല്‍ അബ്ദുള്ള, എ ആന്റ് എച്ച്‌.എസ്പ്രൊ ഡക്ഷൻസിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേല്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാർ