ഭ.ഭ. ബയില്‍ ഇന്ന് മോഹൻലാല്‍ ജോയിൻ ചെയ്യും

alternatetext

ദീലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന മാസ് കോമഡി ചിത്രം ഭ.ഭ.ബയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ മോഹൻലാല്‍ ഇന്ന് ജോയിൻ ചെയ്യും.

alternatetext

അതിഥി വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. മോഹൻലാലും ദിലീപും തമ്മിലുള്ള കോമ്ബിനേഷൻ സീനാണ് ചിത്രീകരിക്കുന്നത്.
നാല് ദിവസത്തെ ഡേറ്റ് ആണ് മോഹൻലാല്‍ നല്‍കിയിട്ടുള്ളത്. പത്ത് ദിവസം പാലക്കാടും ചിത്രീകരണമുണ്ട്. ഇതോടെ പാക്കപ്പ് ആകും.14 വർഷത്തിനുശേഷം മോഹൻലാലും ദിലീപും വീണ്ടും ഒരുമിക്കുകയാണ്.

2011 ല്‍ ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈന ടൗണ്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും അവസാനം ഒരുമിച്ച്‌ അഭിനയിച്ചത്. ചൈന ടൗണ്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഭ.ഭ.ബ യില്‍ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, സുരേഷ് കുമാർ, നോബി, സെന്തില്‍ കൃഷ്ണ, ശരണ്യ പൊൻവർണൻ തുടങ്ങി നീണ്ട താരനിരയുണ്ട്.

താരദമ്ബതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
അതേസമയം മമ്മൂട്ടി- മോഹൻലാല്‍ – കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയില്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. അടുത്ത ഷെഡ്യൂള്‍ തീരുമാനിച്ചിട്ടില്ല. ഭ. ഭ. ബ പൂർത്തിയാക്കിയശേഷം മോഹൻലാല്‍ ജയിലർ 2ല്‍ ജോയിൻ ചെയ്യും.