
പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യവസായ പ്രമുഖനാണ് ഭാരതരത്ന ജേതാവായ ജെ.ആർ.ഡി.

ടാറ്റ. ആധുനിക ഇന്ത്യൻ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്ക് വഹിച്ച അദ്ദേഹം തന്റെ ദീർഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിർമ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരിലെല്ലാം ഇന്നും ഓർമിക്കപ്പെടുന്നു. വരാനിരിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി’ എന്ന വെബ് സീരീസില്‍ ജെ.ആർ.ഡി. ടാറ്റയായി എത്തുകയാണ് മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. വെബ് സീരീസിലെ ഷായുടെ ലുക്ക് ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ജെ.ആർ.ഡി. ടാറ്റയുടെ 121-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ചയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
റോബി ഗ്രെവാള്‍ സംവിധാനം ചെയ്യുന്ന സീരീസില്‍, ടൈറ്റൻ വാച്ച് കമ്ബനിയുടെ സ്ഥാപകനായ സെർക്സസ് ദേശായിയായി ജിം സർബും, നമിത ദുബെ, വൈഭവ് തത്വവാടി, കാവേരി സേത്ത്, ലക്ഷ്വിർ ശരണ്‍, പരേഷ് ഗണത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ജെ.ആർ.ഡി. ടാറ്റയുടെ പാരമ്ബര്യം ജീവസുറ്റതാക്കുക എന്നത് പ്രചോദനാത്മകമായ ഒരു യാത്രയായിരുന്നുവെന്ന് സംവിധായകൻ റോബി ഗ്രെവാള്‍ പറയുന്നു. കമ്ബനികള്‍ കെട്ടിപ്പടുക്കുന്നതിനും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹം സ്ഥാപനങ്ങളും ആശയങ്ങളും ഒരു രാജ്യത്തിനാവശ്യമായ ലക്ഷ്യബോധവും സൃഷ്ടിച്ചു. നസീറുദ്ദീൻ ഷാ അദ്ദേഹത്തെ അവതരിപ്പിക്കുന്നത് ആഖ്യാനത്തിന് അപൂർവമായ ആധികാരികതയും ആഴവും നല്‍കിയിട്ടുണ്ട്. നൂതനാശയങ്ങളുടെയും രാഷ്ട്രനിർമ്മാണത്തിന്റെയും ഈ കഥകള്‍ക്ക് എന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് ഈ സീരീസ് പ്രേക്ഷകരെ ഓർമ്മിപ്പിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.’- അദ്ദേഹം വ്യക്തമാക്കി.
മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി’ അടുത്ത വർഷം ആമസോണ്‍ എംഎക്സ് പ്ലെയറില്‍ റിലീസ് ചെയ്യും. പ്രമുഖ ഇന്ത്യൻ വ്യവസായിയും വൈമാനികനും മനുഷ്യസ്നേഹിയുമായിരുന്നു ജെ.ആർ.ഡി ടാറ്റ. പിന്നീട് എയർ ഇന്ത്യയായി മാറിയ ടാറ്റ എയർലൈൻസ് സ്ഥാപിച്ചത് അദ്ദേഹമാണ്. ആധുനിക ഇന്ത്യൻ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. തന്റെ ദീർഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിർമ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരില്‍ അറിയപ്പെടുന്ന അദ്ദേഹം പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയാണ്.




