alternatetext

വിടാമുയര്‍ച്ചി ബുക്കിംഗ് ആരഭിച്ചു

alternatetext
alternatetext

തമിഴ് സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

alternatetext

ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, ടിക്കറ്റ് ന്യൂ, പേ ടിഎം തുടങ്ങിയ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലൂടെ മുൻകൂറായി ബുക്ക് ചെയ്യാം . ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തില്‍ വിതരണം .

ലൈക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ ആണ് നിർമ്മാണം.
തൃഷ ആണ് നായിക. അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖില്‍, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് മറ്റു താരങ്ങള്‍.

അനിരുദ്ധ് രവിചന്ദർ ഈണം നല്‍കിയ ടൈറ്റില്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഛായാഗ്രഹണം- ഓം പ്രകാശ്,സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ,
ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ ശബരി.