alternatetext

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ
alternatetext
alternatetext

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്.

alternatetext

യാത്ര 2വില്‍ തമിഴ് നടൻ ജീവയാണ് നായകൻ. രണ്ടാം ഭാവത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയം. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടിയും ജീവയും ഒരുമിച്ച പ്രത്യക്ഷപ്പെടുന്ന സീനുകള്‍ പ്രധാന ആകർഷണീയതയാണ്.

അതേസമയം വൈഖാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മമ്മൂട്ടി. മിഥുൻ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ടർബോയുടെ ചിത്രീകരണം ഫെബ്രുവരി 20 വരെ ഉണ്ടാകും. മഹേഷ് നാരായണൻ, രഞ്ജൻ പ്രമോദ്, ക്രിഷാന്ത്, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി ഈ വർഷം അഭിനയിക്കുന്നുണ്ട്.