alternatetext

സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം അമല്‍ നീരദ് ചിത്രത്തില്‍ മോഹൻലാല്‍

alternatetext
alternatetext

അമല്‍നീരദ് ചിത്രത്തില്‍ മോഹൻലാല്‍. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിനുശേഷം മോഹൻലാലും അമല്‍നീരദും ഒരുമിക്കുന്ന ചിത്രത്തിന് വിൻസന്റ് വടക്കൻ രചന നിർവഹിക്കുന്നു.

alternatetext

അൻവർ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തില്‍ എത്തിയ ട്രാൻസിന് രചന നിർവഹിച്ചത് വിൻസന്റ് വടക്കൻ ആണ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അമല്‍ നീരദ് ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ളബ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയുമാണ്. ഇലവീഴാപൂഞ്ചിറ, ക്രിസ്റ്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവത്തിനുശേഷം അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹൻലാല്‍ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ച്‌ ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. മോഹൻലാല്‍ ചിത്രത്തിനുശേഷം മമ്മൂട്ടി ചിത്രമാണ് അമല്‍ നീരദിന്റെ അടുത്ത പ്രോജക്‌ട്. ബോഗയ്ൻ വില്ലയ്ക്കുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാല്‍ ആയിരിക്കും എന്ന് വാർത്തകള്‍ ഉണ്ടായിരുന്നു.

അതേസമയം തുടരും നേടുന്ന ചരിത്ര വിജയത്തിനുശേഷം എത്തുന്ന ഹൃദയപൂർവം ഒാണം റിലീസായി സെപ്തംബറില്‍ തിയേറ്ററില്‍ എത്തും.മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ്, സ്രിന്ധ തുടങ്ങിയവരാണ് കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍.കഥ അഖില്‍ സത്യൻ, സോനു ടി.പി തിരക്കഥയും സംഭാഷണവും എഴുതുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് നിർമ്മാണം.