
രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘വിസില്‍’ എന്ന ചിത്രത്തിലൂടെ ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ ശിഷ്യൻ കമല്‍ പ്രശാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബാള്‍ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസില്‍ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബാള്‍ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിന് വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്നു.

ഷാദില്‍ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിർമ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം ഫുട്ബാള്‍ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു. അഷ്കർ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാക്കായ സൂരജ് ഇ. എസ് എഡിറ്റിംഗും മനോജ് അങ്കമാലി മേക്കപ്പും കൈകാര്യം ചെയ്യുന്നു. പോർച്ചുഗല്‍ അവൻക ഇന്റർനാഷനല്‍ ഫെസ്റ്റിവല്‍ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ ആണ് കലാസംവിധാനം . ചിത്രീകരണം ഉടൻ ആരംഭിക്കും. പി. ആർ. ഒ എ. എസ്. ദിനേശ്



