alternatetext

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി
alternatetext
alternatetext

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് വിഷു ചിത്രങ്ങള്‍ ഒരുങ്ങി. യുവതാരങ്ങളുടെയാണ് നാലു ചിത്രങ്ങളും.പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഫഹദ് ഫാസിലും ഉണ്ണി മുകുന്ദനും ഇന്ദ്രജിത്തും എത്തുന്നു.

alternatetext

ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം ഏപ്രില്‍ 11 ന് റിലീസ് ചെയ്യും. ബാംഗ്ളൂരിലെ ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറാണ് ആവേശം. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസില്‍ ആൻസ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം.

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനുമാണ് നായകന്മാർ. നിവിൻ പോളിയും പ്രധാന വേഷത്തില്‍ എത്തുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. 11 ന് റിലീസ് ചെയ്യും.

ഉണ്ണിമുകുന്ദൻ, മഹിമ നമ്ബ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ് ഗണേഷ് രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഇടവേളയ്ക്കുശേഷം ജോമോള്‍ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമ്മാണം. 11നാണ് റിലീസ് .

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് , സർജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങള്‍ 12 ന് തിയേറ്ററില്‍. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറില്‍ ആണ് നിർമ്മാണം. വിദ്യാസാഗറിന്റെ സംഗീതം മാരിവില്ലിൻ ഗോപുരങ്ങളെ കൂടുതല്‍ സമ്ബന്നമാക്കുന്നു