
മാർക്കോ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് കാട്ടാളൻ എന്നു പേരിട്ടു.

ആന്റണി വർഗീസ് നായകനാകുന്ന ചിത്രം
നവാഗതനായ പോള്‍ ജോർജ് സംവിധാനം ചെയ്യുന്നു,കത്തിയാളുന്ന അഗ്നിക്ക് മുമ്ബില്‍ പെപ്പെ നില്ക്കുന്ന താണ് പോസ്റ്റർ. വയലൻസ് സിനിമകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എന്റർടെയ്ൻമെന്റ് എത്തുന്നു.
ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി.ആർ. ഒ ആതിര ദില്‍ജിത്ത്




