alternatetext

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്
alternatetext
alternatetext

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാ രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണെന്ന് ജി.വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

alternatetext

മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ റിലീസാനായാുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.