alternatetext

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു
alternatetext
alternatetext

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു. തമിഴിലെ ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്റെ ചിത്രം ലൈക്ക പങ്കുവെച്ചു. എന്നാല്‍ ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസണ്‍ സഞ്ജയ്യുടെ അരങ്ങേറ്റ സിനിമയെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങള്‍ അദ്ദേഹത്തിനെ ആശംസിക്കുന്നു’. ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചു.

alternatetext

വ്യത്യസ്തമായ കഥയാണ് ചിത്രത്തില്‍ ഒരുങ്ങുന്നതെന്നും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമായിരിക്കുമെന്നും പ്രൊഡക്ഷൻസ് അറിയിച്ചു. ‌ 2020ല്‍ ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു.

ലൈക്ക പ്രൊഡക്ഷൻസിനൊപ്പം സിനിമ ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് ജേസണ്‍ പ്രതികരിച്ചു. സംവിധായകൻ ആകണമെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് തമിഴ് കുമരൻ സാറിനും സുബാസ്കരൻ സാറിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2009 ല്‍ വേട്ടെെയ്ക്കാരൻ എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം ബാല താരമായി സിനിമയിലെ ഗാന രംഗത്തില്‍ ജേസണ്‍ അഭിനയിച്ചിരുന്നു.