alternatetext

മുത്തുവേല്‍ പാണ്ഡ്യൻ വീണ്ടും അട്ടപ്പാടിയില്‍, മാത്യു ആകാൻ മോഹൻലാല്‍ എത്തുന്നു

alternatetext
alternatetext

രജനികാന്ത് നായകനായി നെല്‍സൻ സംവിധാനം ചെയ്യുന്ന ജയിലർ 2 തുടർ ചിത്രീകരണം വീണ്ടും അട്ടപ്പാടിയില്‍. രജനികാന്ത് ഉള്‍പ്പെടുന്ന താരങ്ങള്‍ ചിത്രീകരണത്തിന് എത്തും.

alternatetext

സെറ്റ് വർക്ക് ജോലികള്‍ പുരോഗമിക്കുന്നു. ജയിലർ 2 ന്റെ ചിത്രീകരണത്തില്‍ മോഹൻലാല്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. മോഹൻലാലിന്റെ ഡേറ്റിന്റെ കാര്യത്തില്‍ ഉടൻ തീരുമാനമാകും. അട്ടപ്പാടിയിലെ പുതിയ ഷെഡ്യൂളില്‍ മോഹൻലാല്‍ പങ്കെടുക്കും എന്നാണ് വിവരം.

മാർച്ചില്‍ ആയിരുന്നു ജയിലർ 2 ആദ്യഘട്ട ചിത്രീകരണം. ജയിലർ 2 ലും നൃത്തരംഗത്ത് തമന്ന ഉണ്ടാകുമെന്നാണ് സൂചന. നന്ദമുരി ബാലകൃഷ്ണയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരങ്ങളുടെ നീണ്ടനിര തന്നെ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനില്‍ സുഖദ, വിനീത് തട്ടില്‍, അന്നരാജൻ തുടങ്ങിയവരുണ്ട്. സുരാജ് വെഞ്ഞാറമൂട് പ്രതിനായകനായാണ് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം നിർവഹിക്കുന്നത്. 2023 ല്‍ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ ചിത്രം വാരി.

രമ്യ കൃഷ്ണൻ, വസന്ത്, സുനില്‍, തമന്ന, വി.ടി.വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നട നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകന്റെ വില്ലൻ വേഷം ആയിരുന്നു ജയിലറിന്റെ ഹൈലൈറ്റുകളിലൊന്ന്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആർ. നിർമല്‍ ആയിരുന്നു.സണ്‍ പിക് ചേഴ്സ് ആണ് നിർമ്മിച്ചത്.