alternatetext

‘വില്ലന് വരാന്‍ ടൈം കൊടുക്ക്.. ആദ്യം ഹീറോ വരട്ടെ’; ബസൂക്ക പുതിയ പോസ്റ്റര്‍

alternatetext
alternatetext

മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

alternatetext

2025, ഏപ്രില്‍ 10 ന് വേള്‍ഡ് വൈല്‍ഡായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.ഡിനോ ഡെന്നിസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. പ്രഖ്യാപനം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച്‌ അഭിനയിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ബസൂക്കയില്‍ അഭിനയിക്കുന്നുണ്ട്. നിമേഷ് രവി ആണ് ഛായാഗ്രാഹണം. യോഡ്‌ലീ ഫിലിംസും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കളങ്കാവലിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ക്രൂരമായ നെഗറ്റീവ് ഭാവത്തോടെയായിരുന്നു പോസ്റ്ററില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല കളങ്കാവലില്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കളങ്കാവലിലെ മമ്മൂട്ടിയുടെ ലുക്കിനോട് ചേര്‍ത്താണ് ബസൂക്കയുടെ പുതിയ പോസ്റ്റര്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ‘വില്ലന്‍ വരുന്നതിന് മുന്നേയുള്ള നായകന്റെ അഴിഞ്ഞാട്ടം’, ‘വില്ലന് വരാന്‍ ടൈം കൊടുക്ക്.. ആദ്യം ഹീറോ വരട്ടെ’, ‘ദ് ഗ്രേറ്റ് ഫാദറിനും ഭീഷ്മയ്ക്കും ശേഷം കണ്ട നല്ല സ്‌റ്റൈലന്‍ ലുക്ക്’ എന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍