
തിരുവനന്തപുരം: ആര് ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തത്. അൻവര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്.

ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും. ഷെയിൻ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സിൻസില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നത്.
ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ് , പ്രൊഡക്ഷൻ കണ്ട്രോളര് : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനര്‍ : ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനല്‍ മിക്സിങ്: എം ആര് രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാൻസ് കണ്ട്രോളര്: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജര്‍ : മൻസൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേര്‍സ് : തൻവിൻ നസീര്‍, ഷൈൻ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമല്‍ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്സ്, ഡിസൈൻസ് : ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓള്‍ഡ് മംഗ്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതൻ,പി ആര് ഒ: പ്രതീഷ് ശേഖര്‍.




