alternatetext

 പ്രശാന്ത് മുരളി നായകനാകുന്ന ‘വയസ്സ് എത്രയായി? മുപ്പത്തി..’

പ്രശാന്ത് മുരളി നായകനാകുന്ന 'വയസ്സ് എത്രയായി? മുപ്പത്തി..'
alternatetext
alternatetext

കിംഗ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജെല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പ്രശാന്ത് മുരളി ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘വയസ്സ് എത്രയായി?മുപ്പത്തി…’. ഷിജു യുസി, ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം പപ്പൻ ടി നമ്ബ്യാര്‍ ആണ് സംവിധാനം ചെയ്യുന്നത്.

alternatetext

വിവാഹപ്രായമായിട്ടും പലവിധ കാരണങ്ങളാല്‍ കല്യാണം കഴിക്കാൻ ആകാതെ വിഷമിക്കുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഓഫീഷ്യല്‍ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രശാന്ത് മുരളിയെ കൂടാതെ മറീന മൈക്കിള്‍, മഞ്ജു പത്രോസ്, സാവിത്രി ശ്രീധരൻ, ജയകുമാര്‍,അരിസ്റ്റോ സുരേഷ്,രമ്യ സുരേഷ്, ചിത്ര നായര്‍, ഉണ്ണി രാജ, പ്രദീപ് ബാലൻ, നിര്‍മ്മല്‍ പാലാഴി, കുഞ്ഞിക്കണ്ണൻ ചെറുവത്തൂര്‍, മുഹമ്മദ് എരവട്ടൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്