
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത് ബിനുൻരാജാണ്.

ഇപ്പോഴിതാ ‘ഒരു വടക്കൻ തേരോട്ട’ ത്തിലെ ‘ഇടനെഞ്ചിലെ മോഹം’ എന്ന ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.മലയാളികള്‍ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നല്കുന്ന ഗാനമാണ് ഇത്.
ഇന്ത്യൻ സിനിമയില്‍ അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നല്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഉണ്ട്.അതേസമയം ഹരികാംബോജി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൻ്റെ രചന ഹസീന എസ് കാനം ആണ് നിർവ്വഹിച്ചിരിക്കുന്നത്.
യുവ ഗായക നിരയില്‍ ശ്രദ്ധേയനായ കെ എസ് ഹരിശങ്കറിൻ്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാ ദിനേശ് എന്ന ഗായികയും പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ആദ്യ കേള്‍വിയില്‍ തന്നെ ആസ്വാദക മനസ്സില്‍ ഇടം പിടിക്കുന്ന ഗാന രംഗത്തില്‍ ധ്യാനിൻ്റെ നായികയായി എത്തുന്നത് ദില്‍ന രാമകൃഷ്ണനാണ്.
ഓപ്പണ്‍ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന നവാഗതനായ സനു അശോകാണ്.പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് ജിതിൻ ഡി കെ. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്.
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഫാമിലി എൻ്റർടെയ്നർ എന്ന് തോന്നിക്കുന്ന ചിത്രത്തിൻ്റെ ടീസർ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് പുറത്തു വിട്ടിരുന്നു.




