alternatetext

വിവാഹം മുടക്കല്‍ ആഘോഷമാക്കിയ ഗ്രാമത്തിന്‍റെ കഥയുമായി വത്സലാ ക്ലബ്ബ്

alternatetext
alternatetext

ഫാല്‍ക്കണ്‍ സിനിമാസിന്‍റെ ബാനറില്‍ ജിനി. എസ്. നിർമിച്ച്‌ നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാന്‍റസി ജോണറില്‍ അവതരിപ്പിക്കുകയാണ് നവാഗതനായ അനുഷ് മോഹൻ ഈ ചിത്രത്തിലൂടെ. ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തില്‍ നിലനിന്നു പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കല്‍. അവർക്ക് ഇത് മത്സരവും ആഘോഷവും പോലെയാണ്. ഏറ്റവും കൂടുതല്‍ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികവും നല്‍കുന്നു.

ഈ നാട്ടില്‍ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാർ വത്സലാ ക്ലബ്ബിന്‍റെ സജീവ പ്രവർത്തകരാണ്. ഈ പ്രശ്നത്തിന്‍റെ പേരില്‍ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി. ഇവർക്കിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെ കഥാഗതിയില്‍ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു.

വിനീത് തട്ടില്‍, അഖില്‍ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍മ്ബോള്‍, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുല്‍ നായർ, ദീപു നാവായിക്കുളം,അനീഷ്, ഗൗതം.ജി. ശശി, അസീന റീന, അരുണ്‍ ഭാസ്ക്കർ,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന -ഫൈസ് ജമാല്‍, സംഗീതം – ജിനി എസ്.,ഛായാഗ്രഹണം – ശൗരിനാഥ്. എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – അജയ് ജി. അമ്ബലത്തറ, സ്റ്റില്‍സ് – അജി മസ്ക്കറ്റ്, മേക്കപ്പ് സന്തോഷ് വെണ്‍ പകല്‍. കോസ്റ്റ്യും – ഡിസൈൻ ബ്യൂസി ബേബി ജോണ്‍. ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ്..ഡി.സി. പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രാഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കണ്‍ട്രോളർ – മുരുകൻ.എസ്.