
സിനിമാ പ്രേമികള്‍ക്ക് വൻ വിരുന്നൊരുക്കി കിടിലൻ റിലീസുകളാണ് ഇത്തവണ OTTയിലെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളില്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രങ്ങളാണ് OTTയിലേക്ക് എത്തുന്നത്.

അത് കൂടാതെ ആരാധകർ കാത്തിരുന്ന പല സീരീസുകളും റിലീസായിട്ടുണ്ട്.
തലൈവൻ തലൈവി
കോമഡിയും പ്രണയവും ചേർന്ന് ആസ്വാദകനെ രസിപ്പിച്ച വിജയ് സേതുപതി നിത്യ മേനോൻ ചിത്രം തലൈവൻ തലൈവി OTTയിലേക്ക് എത്തുകയാണ്. പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയതാണ്. ജൂലൈ 25ന് റിലീസായ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.
മാരീശൻ
ഈയിടെ റിലീസായ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മാരീശൻ. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും പെർഫോർമെൻസ് വളരെയധികം പ്രശംസ നേടിയിരുന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ആഗസ്ത് 22ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
എഫ്1
ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായി എത്തിയ ലോകത്താകമാനം ഓളം സൃഷ്ടിച്ച സിനിമയാണ് എഫ്1: ദി മൂവി. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ആമസോണ്‍ പ്രൈം വീഡിയോയിലും ആപ്പിള്‍ ടി.വി+ ലുമാണ് ചിത്രത്തിന്റെ സ്ട്രീമിങ്.
പീസ്‌മേക്കർ സീസണ്‍ 2
പീസ്‌മേക്കറുടെ സീസണ്‍ 2 സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത സീരിസില്‍ ജോണ്‍ സീനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡാനിയല്‍ ബ്രൂക്ക്സ്, ഫ്രെഡി സ്ട്രോമ, ജെന്നിഫർ ഹോളണ്ട്, ഫ്രാങ്ക് ഗില്ലോ, ടിം മെഡോസ്, മൈക്കിള്‍ റൂക്കർ എന്നിവരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.




