alternatetext

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം ഒക്ടോബര്‍ 24-ന്

alternatetext
alternatetext

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടോത്രത്തിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടിക്കമ്ബനിയും മോഹൻലാലും ചേർന്നാണ് റിലീസ് തിയതി പുറത്തുവിട്ടത്.ഒക്ടോബർ 24-ന് ചിത്രം റിലീസ് ചെയ്യും.

alternatetext

സാൻജോ പ്രൊഡക്ഷൻസ് ആൻഡ് ദേവദയം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബൈജു എഴുപുന്ന, സിജി കെ. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

മലനിരകളാല്‍ സമ്ബന്നമായ ഇടുക്കിയിലെ മലനിരകളില്‍ മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച്‌ പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ വെള്ളിമല എന്ന ഗ്രാമത്തിലാണ്കഥ നടക്കുന്നത്.

ഈ ഗ്രാമത്തില്‍ അപ്രതീക്ഷിതമായി ഒരാള്‍ക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങള്‍ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

അതുവരെ ആ ഗ്രാമത്തില്‍ അനുഷ്ടിച്ചു പോന്ന ആചാര രീതികളിലെല്ലാം പിന്നീട് വലിയ മാറ്റങ്ങളാണ് ഇതിനു ശേഷം സംഭവിക്കുന്നത്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തിലൂടെ യാണ് പിന്നീട് ചിത്രത്തിന്‍റെ കഥാപുരോഗതി.

ഈ മലയോര ഗ്രാമത്തിന്‍റെ ആചാരങ്ങളോടും ജീവിത രീതികളുമൊക്കെ കോർത്തിണക്കി തികച്ചം റിയലിസ്റ്റിക്കായിട്ടാണ് അവതരണം. ഡിനോയ് പൗലോസ്(തണ്ണീർമത്തൻ ദിനങ്ങള്‍ ഫെയിം), അലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോണ്‍, ബിനു തൃക്കാക്കര ഫുക്രു, ജോബിൻ (മുറ ഫെയിം) ധനേഷ്, അറേബ്യൻ ഷാജു, ജീമോൻ ജോർജ്, മാസ്റ്റർ സിദ്ധാർത്ഥ് എസ്.നായർ, ദിയാ, മനോഹരിയമ്മ, അജിതാ നമ്ബ്യാർ, വീണാ നായർ, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിൻസ്, ചിത്രാ , ഇരട്ട സഹോദരിമാരായ അക്സ ബിജു, അബിയാ ബിജു, എന്നിവർക്കൊപ്പം റേച്ചല്‍ ഡേവിഡ് ക്രാവല്‍ഫെയിം) ലഷ്മി ഹരിശങ്കർ എന്നിവര നായികയാകുന്നു.

സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങള്‍ – ബി.കെ. ഹരിനാരായണൻ. സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ, എഡിറ്റിംഗ്-ഗ്രേസണ്‍. കലാസംവിധാനം – ഹംസ വള്ളിത്തോട് – കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്. മേക്കപ് -ജയൻ. പൂങ്കുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടടേർസ് -ടിവിൻ കെ. വർഗീസ്. ആന്‍‌റോസ് മാണി.

ഫിനാൻസ് കണ്‍ട്രോളർ – ഷിബു സോണ്‍. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷൻ കണ്‍ട്രോളർ – ബിജു കടവൂർ. കഞ്ഞിക്കുഴി, ഇടുക്കി, ചേലച്ചുവട്, ചെറുതോണി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ – നൗഷാദ് കണ്ണൂർ