
ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിധു പ്രതാപ് ആലപിച്ച “നേതാവായ്…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മെയ് രണ്ടിന് പ്രദർശനത്തിത്തിയ ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശിയാണ് അവതരിപ്പിച്ചത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സിനിമയാണ് “എല്‍ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് “. കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്ബതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.




