alternatetext

പ്രണയം നിറയുന്നു, ഷെയ്നിന്റെയും സാക്ഷിയുടെയും ഹാല്‍ സെപ്തംബര്‍ 12ന്

alternatetext
alternatetext

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല്‍ സെപ്തംബർ 12ന് റിലീസ് ചെയ്യും. ഷെയ്ൻ നിഗവും നായിക വൈദ്യ സാക്ഷിയുയി പുതിയ പോസ്റ്റർ പുറത്തിറങ്ങി.

alternatetext

കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിയുന്ന ശക്തമായ പ്രണയ ചിത്രമാണ് ഹാല്‍.സംഗീതവും, ദൃശ്യഭംഗിയും, കാമ്ബുള്ള കഥയുമായി എത്തുന്ന ഹാല്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ പ്രണയ ചിത്രമായിരിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍
ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാല്‍.കെ. യു .മനോജ്.നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരാണ് മറ്റ് താരങ്ങള്‍ .രചന നിഷാദ് കോയ,ഛായാഗ്രഹണം -രവിചന്ദ്രൻ,സംഗീതം -വി. നന്ദഗോപാല്‍, കലാസംവിധാനം – പ്രശാന്ത് മാധവ് , മേക്കപ്പ് – അമല്‍,
കോസ്റ്റ്യും – ഡിസൈൻ -ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, വിതരണം രാജ് സാഗർ ഫിലിംസ്
ജെ.വി. ജെ. പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.