പുത്തൻ റൊക്കോഡുമായി ‘ലോക’

alternatetext

മുന്നില്‍ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’.

alternatetext

ഇപ്പോഴിതാ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹൻലാല്‍ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോർഡാണ് ലോക ചാപ്റ്റർ 1 ചന്ദ്ര ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോർഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്.

പല റെക്കോഡുകളും ലോക സ്വന്തമാക്കിയിരുന്നുവെങ്കിലും കേരളത്തില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമയെന്ന റെക്കോർഡ് തുടരും ചിത്രത്തിനായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ, ഏറ്റവും കൂടുതല്‍ ആളുകളെ തിയേറ്ററിലെത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങള്‍ ഇതിനോടകം തന്നെ ലോക സ്വന്തമാക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്ബൻ തരംഗമായി മാറിയിരുന്നു.